KeralaNEWS

കെ.ടി ജലീലിനെ കൈവിട്ട് സിപിഎം, മാധ്യമം പത്രത്തിനെതിരെ കത്തെഴുതിയത് തെറ്റ്

ഗള്‍ഫ് മാധ്യമം വിവാദത്തില്‍ കെ ടി ജലീലിനെ പൂര്‍ണമായി കൈവിട്ട് സിപിഎം. മാധ്യമത്തിനെതിരെ കടുത്ത നിലപാട് എടുത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മന്ത്രിയായിരിക്കുമ്പോള്‍ യു.എ.ഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഈ അവസരത്തില്‍, പ്രോട്ടോകോള്‍ ലംഘനം ഉന്നയിച്ച്‌ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.

മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. മാധ്യമം പത്രം നിരോധിക്കണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും എല്ലാ എംഎല്‍എമാരും മന്ത്രിമാരും കത്തെഴുതുന്നത് പാര്‍ട്ടിയോട് ആലോചിച്ചിട്ടില്ലെന്നുമാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്.
മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോഴും പാടില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേതെന്നും കോടിയേരി വ്യക്തമാക്കി. ‘ജലീലിന്‍റെ നടപടി തെറ്റല്ലേ’ എന്ന മാധ്യമപ്രവര്‍ത്തരുടെ ചോദ്യത്തിന് ‘അങ്ങനെ വ്യാഖ്യാനിക്കേണ്ടെന്നും പാര്‍ട്ടി അഭിപ്രായം പറഞ്ഞ് കഴിഞ്ഞു’ എന്നുമായിരുന്നു കോടിയേരിയുടെ മറുപടി.

Back to top button
error: