SportsTRENDING

36 മത് ദേശീയ ​ഗെയിംസിൽ സോഫ്റ്റ് ബോൾ ഉൾപ്പെടുത്തി

കേരള ടീം മത്സരിക്കും

തിരുവനന്തപുരം; ​ഗുജറാത്തിൽ വെച്ച് നടക്കുന്ന 36 മത് ദേശീയ ​ഗെയിംസിൽ സോഫ്റ്റ് ബോളിനെക്കൂടെ ഉൾപ്പെടുത്തി. കേരളത്തിൽ വെച്ച് നടന്ന 35 മത് ദേശീയ ​ഗെയിംസിൽ 33 ഇനങ്ങൾ ഉണ്ടായിരുന്നു.

ദേശീയ തലത്തിൽ തന്നെ നിരവധി തവണ കിരീടം നേടിയ സോഫ്റ്റ് ബോൾ കൂടി ദേശീയ ​ഗെയിംസിൽ ഉൾപ്പെടുത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കേരളത്തിലെ സോഫ്റ്റ് ബോൾ കായിക താരങ്ങളും, അസോസിയേഷനും. തെലുങ്കാനയിൽ വെച്ച് നടന്ന ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള വനിതകൾക്കായിരുന്നു കിരീടം ലഭിച്ചത്. അത് കൊണ്ട് തന്നെ കേരള വനിതാ ടീമിന് ദേശീയ ​ഗെയിംസിൽ പങ്കെടുക്കാനുമാകും.

Back to top button
error: