NEWS

തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച്‌ 19 കാരന്റെ ആത്മഹത്യാ ശ്രമം

തൃശൂര്‍:  റെയില്‍വേ സ്‌റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച്‌ 19 കാരന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടില്‍ നാഫിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

 രാവിലെ 9.30നുള്ള ഏറനാട് എക്‌സ്പ്രസില്‍ കോഴിക്കോട്ട് പോകാനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു നാഫി.പിന്നീട് കൈ ഞരമ്ബ് മുറിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്.

 

 

റെയില്‍വേ സ്റ്റേഷനിലെ ശുചി മുറിയിലായിരുന്നു നാഫി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന നിലയില്‍ സഹയാത്രികരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് നാഫിയെ ആശുപത്രിയില്‍ എത്തിച്ചത്.പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എന്നാണ് സൂചന.

Back to top button
error: