NEWS

നിര്‍ണായക ബൗണ്ടറി തടഞ്ഞിട്ട മലയാളി താരം സഞ്ജു സാംസണ് അഭിനന്ദ പ്രവാഹം

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെറും മൂന്നു റണ്‍സിന് വിന്‍ഡീസിന് വിജയം നഷ്ടമായ ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ നിര്‍ണായക ബൗണ്ടറി തടഞ്ഞിട്ട മലയാളി താരം സഞ്ജു സാംസണ് അഭിനന്ദ പ്രവാഹം.
മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ ബൗണ്ടറിയെന്ന് ഉറപ്പിച്ച വൈഡ് ബോള്‍ സഞ്ജു അസാമാന്യ ഡൈവിങിലൂടെ തടുത്തിടുകയായിരുന്നു. അവസാനത്തേതിന് തൊട്ടുമുമ്ബുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റണ്‍സ് വേണ്ടിയിരുന്ന ഓവറില്‍ 12 റണ്‍സാണ് വിന്‍ഡീസിന് കണ്ടെത്താനായത്.ഇതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു.

Back to top button
error: