KeralaNEWS

സംസ്ഥാനത്ത് വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു; യുഎ.ഇയില്‍ നിന്നെത്തിയയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ മാസം 6 ന് യുഎ.ഇയില്‍ നിന്ന് എത്തിയ മലപ്പുറ സ്വദേശിക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്.

മുപ്പത്തിയഞ്ചുകാരനായ ഇദ്ദേഹത്തിന് 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി.

ഇതോടെ 3 പേര്‍ക്കാണ് സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത്.

പിന്നാലെ കണ്ണൂരിലും മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പ് കര്‍ശനമായ ജാഗ്രത പുറപ്പെടുവിച്ചിരുന്നു.

 

Back to top button
error: