NEWS

മുളക് പൊടി ചുമപ്പിക്കുന്നത്  തുണികൾക്ക് നിറം നൽകുന്ന സുഡാൻ ചേർത്ത് 

പത്തനംതിട്ട: കേരളത്തിൽ ഉൾപ്പടെ വിൽപ്പന നടത്തുന്ന ഇരുപതിൽപ്പരം കമ്പനികളുടെ മുളകുപൊടിയിൽ നിറം വർദ്ധിപ്പിക്കാൻ ചേർക്കുന്നത് തുണികൾക്ക് നിറം പകരാൻ ഉപയോഗിക്കുന്ന സുഡാൻ റെഡ്.ചെന്നൈ ഫുഡ് അനലൈസിസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.ഇത് ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.
ഈ കമ്പനികളുടെ ഉത്പന്നങ്ങൾ എല്ലാം തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്.എന്നാൽ ഇവിടുത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതൊന്നും അറിഞ്ഞമട്ടില്ല.
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇവിടെ നടത്താറില്ല എന്നതാണ് വാസ്തവം.
അഗ് മാർക്കിന്റെ കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ ലാബിൽ പരിശോധനാ സൗകര്യമുണ്ട്.റീജിയണൽ ലാബിൽ പണമടച്ച് അപേക്ഷ നൽകിയാൽ വിശദമായ പരിശോധന നടത്താനാകും.പക്ഷെ നമ്മുടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ചലിക്കണമെങ്കിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകണം എന്ന് മാത്രം !
കമ്പനിയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് പരക്കെയുള്ള ആക്ഷേപം.

Back to top button
error: