LIFENewsthen Special

കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങൾ ഏറെ

കറികളില്‍ രുചി നല്‍കാന്‍ മാത്രമല്ല, പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. എന്നും കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ അല്‍പം തേനും ചേര്‍ത്തു കുടിയ്ക്കുന്നത് പല ഗുണങ്ങളും നമുക്ക് നല്‍കും. ദഹനത്തിന് സഹായിക്കുന്ന നല്ലൊരു വഴിയാണിത്. കൂടാതെ, വെറുംവയറ്റില്‍ ഇത് കുടിയ്ക്കുമ്പോള്‍ അസിഡിറ്റി പ്രശ്‌നങ്ങളും ഗ്യാസുമെല്ലാം ഒഴിവാകും. മലബന്ധം പരിഹരിയ്ക്കപ്പെടും.

രുചിയും ഗുണവും പകരുന്ന ഇതില്‍ വിറ്റാമിനുകളും മിനറലുകളുമെല്ലാം ധാരാളമുണ്ട്. അതുകൊണ്ടു തന്നെ, ശരീരത്തിന് ഏറെ രോഗപ്രതിരോധശേഷി നല്‍കും. അനാവശ്യമായ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള എളുപ്പവഴിയാണ് വെറും വയറ്റില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയെന്നത്.

Back to top button
error: