NEWS

നൂറ്, അമ്ബത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍ 

തൃശൂര്‍ : നൂറ്, അമ്ബത് രൂപയുടെ കള്ളനോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കട്ടിലപൂവം കോട്ടപ്പടി വീട്ടില്‍ ജോര്‍ജി(37)നെയാണ് അയ്യന്തോള്‍ ചുങ്കത്ത് വെച്ച്‌ തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

എസ് ഐ. കെ സി ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബീഷ് ആന്റണി, സിറില്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നൂറ് രൂപയുടെ 24ഉം 50 രൂപയുടെ 48ഉം കള്ളനോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു.

 

 

 

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ട് പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച കാനണ്‍ കമ്ബനിയുടെ പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും പിടികൂടി.

Back to top button
error: