NEWS

കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിച്ചാലോ? 

സോപ്പിൽ കാസ്റ്റിങ് സോഡ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മത്തിനത്ര നല്ലതല്ല.  ചർമ്മകാന്തിക്ക് ഏറ്റവും മികച്ച ഒരു കൂട്ടാണ് ചെറുപയർപൊടി. പണ്ടുമുതൽക്കേ നമ്മുടെ വീടുകളിൽ മുത്തശ്ശിമാരും കാരണവന്മാരും ദേഹത്തു തേച്ചു കുളിക്കാൻ നിർദ്ദേശിച്ചിരുന്നത് ചെറുപയർപൊടി, കടലപ്പൊടി, മുതലായ ചർമ്മത്തിന് ദോഷകരമല്ലാത്ത വസ്തുക്കളായിരുന്നു.

ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്. ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം വൃത്തിയാവാൻ സഹായിക്കും.

ഒരു കപ്പ്‌ കട്ടതൈരില്‍ ഒരു സ്‌പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത്‌ ശരീരം മുഴുവന്‍ പുരട്ടുക.10 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ തേച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം ചെയ്താൽ ചര്‍മ്മത്തിന്‌ നിറവും മൃദുത്വവും വര്‍ധിക്കുകയും ചര്‍മ്മകാന്തിയുണ്ടാവുകയും ചെയ്യും.

ഒരു കപ്പ്‌ പുളിച്ച ദോശമാവ്‌ കുളിക്കുന്നതിന്‌ മുമ്പ്‌ ശരീരത്തില്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക. ആഴ്‌ചയില്‍ മൂന്നു തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക.അതുപോലെ ഒരു ഓറഞ്ച്‌ നെടുകെ മുറിച്ചത്‌ ശരീരമാസകലം പുരട്ടി 20 മിനിറ്റിന്‌ ശേഷം ചെറുപയര്‍പൊടി ഉപയോഗിച്ച്‌ കുളിക്കുക. ആഴ്‌ചയില്‍ മൂന്ന്‌ തവണ എന്ന ക്രമത്തില്‍ ഒരു മാസം തുടര്‍ച്ചയായി ചെയ്യുക. ചര്‍മ്മകാന്തി വര്‍ധിക്കും

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം.ചർമ്മം വൃത്തിയായി സൂക്ഷിക്കേണ്ടത് അടിസ്ഥാനപരമായി ആരോഗ്യത്തിന് വേണ്ട കാര്യമാണ്.കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പ്, അതുപോലുള്ള മറ്റ് ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെ അമിതമായ ഉപയോഗമാണ് ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നത്.അതുകൊണ്ടുതന്നെ  പല തരത്തിലുള്ള കാലാവസ്ഥാവ്യതിയാനങ്ങളിലൂടെ കടന്നു പോകുന്ന നാം ദിവസവും രണ്ടു നേരം കുളിക്കുന്നതിലല്ല,കുളിക്കാൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്.

 

 

 

ദിവസവും വെള്ളം ശരീരത്തിൽ പതിഞ്ഞാലൊന്നും ശരീരത്തിലെ എണ്ണമയം ഇല്ലാതാകില്ല.ശരീരത്തിലെ വെള്ളമൊക്കെ ഉണങ്ങി കഴിയുമ്പോഴേയ്ക്കും ചർമ്മം ആകെ വരണ്ടുണങ്ങിയിരിക്കും.രണ്ട് നേരവും മേല്പറഞ്ഞത് പോലെ കുളിക്കുന്നവരുടെ കാര്യമാണെങ്കിൽ പിന്നെ പറയുകയും വേണ്ട.വരണ്ടുണങ്ങിയ ചർമ്മത്തിന് പഴി മുഴുവൻ കുളിക്കാണ്. കുളിച്ചതിനു ശേഷമാണ് സ്കിൻ ആകെ ഡ്രൈ ആയത്.ഈ വെള്ളത്തിന്റെ പ്രശ്നമാണ് എന്ന് പോലും പറയുന്നവരുണ്ട്.പയറുപൊടിയോ കടലപ്പൊടിയോ ഉപയോഗിക്കുന്നതാകും ഇവിടെ കൂടുതൽ അഭികാമ്യം.

Back to top button
error: