IndiaNEWS

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത്

ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം കൈയ്യടക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് അദാനിയുടെ നേട്ടം. ബില്‍ ഗേറ്റ്‌സ് 20 ശതകോടി ഡോളര്‍ ‘ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്’ സംഭാവന ചെയ്തതോടെയാണ് 115.5 ശതകോടി ഡോളര്‍ ആസ്തിയുള്ള് ഗൗതം അദാനി ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ലുയീ വുട്ടോണ്‍ സഹസ്ഥാപകന്‍ ബെര്‍ണാര്‍ഡ് ആര്‍ണോള്‍ട്ട്, ടെസ്ലയുടെ ഇലോണ്‍ മസ്‌ക്ക് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെയാണ് ഫോബ്‌സ് പട്ടികയിലെ മാറ്റം.

 

Back to top button
error: