IndiaNEWS

അവിവാഹിതയാണെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി

ദില്ലി: ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. അവിവാഹിതയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രം നിഷേധിക്കാനാകില്ലെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു.

24 ആഴ്ച പിന്നിട്ട, ഹര്‍ജിക്കാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് സുരക്ഷിതമാണോ എന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ദില്ലി എംയിസിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ ബോര്‍ഡിന് വിധേയമായി, സ്ത്രീയുടെ ജീവന് അപകടമില്ലാതെ ഭ്രൂണം അലസിപ്പിക്കാം എന്നാണ് കോടതി നിര്‍ദേശം.

രാജ്യത്തെ നിലവിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല. അവിവാഹിതയായ ഇരുപത്തിയഞ്ചുകാരി പരസ്പരധാരണയോടെ പങ്കാളിയുമൊത്ത് കഴിയുന്നതിനിടെയാണ് ഗര്‍ഭിണിയായത്. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന യുവതിയുടെ ഹര്‍ജി നേരത്തെ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു.

Back to top button
error: