KeralaNEWS

പ്ലസ് ടു വിദ്യാര്‍ഥി സ്റ്റേ കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു

ഇടുക്കി: ബൈസണ്‍വാലിയില്‍ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റു പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈസണ്‍വാലി റ്റീ കമ്പനി സ്വദേശി പാറക്കല്‍ ശ്രീജിത്ത് ആണ് മരിച്ചത്.

ക്ലബ്ബില്‍ ക്യാരംസ് കളിക്കിടെ പ്രാഥമികാവശ്യത്തിന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. വൈദ്യുതി സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ബൈസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് ശ്രീജിത്ത്. ഷോക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ശ്രീജിത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

 

Back to top button
error: