NEWS

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന് ദാരുണാന്ത്യം

പാലക്കാട്: ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന് വാനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. നേപ്പാള്‍ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയില്‍പ്പെട്ട് മരിച്ചത്.
ബുധനാഴ്ച രാവിലെ എട്ടരയോടെ തൃത്താല മുടവന്നൂരിലായിരുന്നു അപകടം. തലക്കൊട്ടെ കുന്നിൻ മുകളിലേക്ക് പശു ഫാമിലേക്കാവശ്യമായ പുല്ല് ചെത്താൻ  ഭാര്യക്കൊപ്പം ഓമ്നി വാനില്‍ എത്തിയതായിരുന്നു രാം വിനോദ്.
ഫാം ഗേറ്റിന് മുന്‍വശത്തെ കുത്തനെയുള്ള ഇറക്കത്തില്‍ വാന്‍ നിര്‍ത്തിയ ശേഷം തൊട്ടടുത്ത വീട്ടില്‍ നിന്നും ഫാം ഗേറ്റിന്‍്റെ താക്കോല്‍ വാങ്ങാന്‍ രാം വിനോദ് ഇറങ്ങിയ സമയം വാന്‍ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു. വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിന്‍്റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.

Back to top button
error: