NEWS

പാമ്ബുകളുടെ ശല്യം ഒഴിവാക്കാം

വേനല്‍ക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്ബുകളുടെ ശല്യം താരതമ്യേന കൂടുതലാണ്.

വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിച്ചാൽ ഒരുപരിധി വരെ ഇവയുടെ ശല്യം ഒഴിവാക്കാം. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സള്‍ഫറിന്റെ ഗന്ധം പാമ്ബുകള്‍ക്ക് അലോസരമുണ്ടാക്കുന്നു.

നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്ബിനെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കും.ചെണ്ടുമല്ലി പോലുളള ചെടികള്‍ വീടിന്റെ അതിരുകളില്‍ വച്ചുപിടിപ്പിക്കാം..ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്ബുകള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്.

 

 

 

വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതു വഴിയും പാമ്ബുകളെ അകറ്റാം.

Back to top button
error: