LocalNEWS

കോഴിക്കോട് ജില്ലയിലെ കൂത്താളിയിൽ ഒന്നരവയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു

പേരാമ്പ്രയ്ക്കടുത്ത് കൂത്താളി പഞ്ചായത്തിലെ ഈർപ്പപ്പൊയിൽ ഒന്നര വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തി അലക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ പേരാമ്പ്ര താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈർപ്പപൊയിൽ ഗിരീഷ് അജ്ഞലി ദമ്പതികളുടെ ഒരു വയസും മൂന്നുമാസവും പ്രായമുള്ള മകൻ ശബരിയാണ് മരിച്ചത്. തേജാ ലക്ഷ്മി, വേദാലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

Back to top button
error: