PravasiTRENDING

വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം; മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ച കൊല്ലം ഓച്ചിറ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ചങ്ങൻകുളങ്ങര കണ്ണമത്ത് തറയിൽ വീട്ടിൽ ശിവദാസന്റെ (62) മൃതദേഹമാണ് റിയാദിൽ നിന്ന് മുംബൈ വഴി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്.

ഉനൈസ കെ.എം.സി.സിയാണ് ഇതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തിയത്. മൂന്നാഴ്ചയോളമായി ശിവദാസൻ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഉനൈസ കിങ് സൗദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദമ്മാമിൽ ജോലിചെയ്യുന്ന മകൻ ഇവിടെയെത്തി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോവുന്നതിനിടെ അൽഖസീം വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായി.

ഉടനെ കിങ് ഫഹദ് ആശുപത്രിയിലെ അമീർ സൽമാൻ കാർഡിയോളജി വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉനൈസ ആശുപത്രിയിൽ ചികിത്സ നടത്തിയത് മുതൽ മൃതദേഹം നാട്ടിലയക്കുന്നത് വരെയുള്ള കാര്യങ്ങൾ നിർവഹിച്ചത് കെ.എം.സി.സി ഉനൈസ സെൻട്രൽ കമ്മിറ്റിയാണ്. സലാം നിലമ്പൂർ രേഖകൾ ശരിപ്പെടുത്താൻ രംഗത്തുണ്ടായിരുന്നു. മകൻ ഷിബു മൃതദേഹത്തെ അനുഗമിച്ചു. ഭാര്യ: രാധ (വസന്ത കുമാരി), മകൾ: മിന്നു ദാസ്.

Back to top button
error: