CrimeNEWS

കോട്ടയം നഗരമധ്യത്തില്‍ ഓടയില്‍ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപം

കോട്ടയം: നഗരമധ്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയില്‍ മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷന്റെ മൃതദേഹമാണ് ഓടയില്‍ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നു.

ബുധനാഴ്ച രാവിലെ പത്തുമണിയോടെ ഓടയില്‍ നിന്നും ദുര്‍ഗന്ധം ഉണ്ടായതോടെയാണ് പരിശോധന നടത്തിയത്. തുടര്‍ന്നു, വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഓടയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ യു.ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു, സ്ഥലത്ത് എത്തിയ ഡിവൈഎസ്പി അനീഷ് കെ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കില്‍ ഇരിക്കുന്നത് പതിവാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.

ഈ കലുങ്കില്‍ ഇരിക്കുന്നതിനിടെ പിന്നിലേയ്ക്കു മറിഞ്ഞു വീണ് മരണം സംഭവിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കു പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

Back to top button
error: