CrimeNEWS

20 ലിറ്റർ ചാരായം സ്കൂട്ടറിൽ കടത്താൻ ശ്രമിക്കവെ പിടിയില്‍

കായംകുളം: വ്യാജ ചാരായവുമായി 55 കാരൻ എക്സൈസ് പിടിയിൽ. കായംകുളം എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ കൊച്ചുകോശിയും സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ മുതുകുളം തെക്ക്മുറി ഭാഗത്ത് നിന്നും സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 20 ലിറ്റർ ചാരായവുമായി പത്തിയൂർക്കാല കോട്ടൂർവടക്കതിൽ വീട്ടിൽ ശശി (55) ആണ് പിടിയിലായത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ആര്‍ അശോകൻ, സിനുലാൽ, പ്രവീൺ എം, അഖിൽ ആര്‍ എസ്, ഫ്രാൻസിസ് ആന്റണി, രാഹുൽ കൃഷ്ണൻ, അരുൺ അശോക്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷൈനി നാരായണൻ എന്നിവരും ഉണ്ടായിരുന്നു.

Back to top button
error: