CrimeNEWS

രണ്ടു മലയാളികളെ തമിഴ്‌നാട്ടിലെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ചെന്നൈ: രണ്ട് മലയാളികളെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിന്‍ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും കൊല്ലപ്പെട്ടതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാകില്ലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

 

Back to top button
error: