NEWS

വൈറൽ പനി തടയാം, വീട്ടിൽ തന്നെ

മുതിർന്നവരിലും കുട്ടികളിലും പ്രായഭേദമന്യേ ഉണ്ടാകുന്ന ഒന്നാണ് വൈറൽ പനി. കാലാവസ്ഥാ വ്യതിയാനങ്ങുളും ശരീര താപനിലയിൽ ഉണ്ടാവുന്ന വിത്യാസവുമെല്ലാം വൈറൽ പനിക്ക് കാരണങ്ങളാണ്. തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ്, ശരീരവേദന എന്നിവയെല്ലാം വൈറൽ പനിയുടെ ഭാഗമായി കാണപ്പെടുന്നു.
വൈറൽ പനി തടയാൻ വീട്ടിൽ തന്നെ ധാരാളം മാർഗങ്ങളുണ്ട്.വൈറൽ പനിയെ ചികിത്സിക്കുന്നതിനുള്ള പ്രകൃതിദത്ത പോംവഴികൾ:
തേൻ – ഇഞ്ചി ചായ

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡന്റുകൾക്ക്  വൈറൽ പനി കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്.
ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള തേൻ അണുബാധ കുറയ്ക്കുന്നതിനും ചുമയെ ചികിത്സിക്കുന്നതിനും സഹായിക്കുന്നു. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഇഞ്ചി ചതച്ച് ചേർത്ത് 2-5 വരെ മിനുട്ട് തിളപ്പിക്കുക, ഈ മിശ്രിതം നന്നായി അരിച്ചെടുത്ത് ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക, വൈറൽ പനിയിൽ നിന്ന് വേഗത്തിൽ ആശ്വാസം ലഭിക്കുന്നതിന് ദിവസേന രണ്ടുതവണ ഈ ചായ കുടിക്കുക.
കൊത്തമല്ലി

കൊത്തമല്ലിയിൽ അടങ്ങിയിരിക്കുന്ന അവശ്യ സസ്യ ഫൈറ്റോ ന്യൂട്രിയന്റുകൾക്ക് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുള്ള പ്രത്യേക കഴിവുണ്ട്. കൊത്തമല്ലിയിൽ സ്വാഭാവിക എണ്ണകളും ആൻറിബയോട്ടിക് സംയുക്തങ്ങളുമെല്ലാം ഒത്തുചേർന്നിരിക്കുന്നു. ഇത് വൈറൽ അണുബാധ ഉണ്ടാക്കുന്ന ലക്ഷണങ്ങളെ സുഖപ്പെടുത്തികൊണ്ട് ശരീരത്തിന് ശാന്തി പകരുന്നു. അര ലിറ്റർ വെള്ളത്തിൽ മല്ലി ഇട്ട് തിളപ്പിച്ചെടുത്ത കഷായം പനിയുടെ ലക്ഷണങ്ങൾ ഉള്ളപ്പോൾ പല തവണയായി കുടിക്കുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് തൽക്ഷണം ശരീരത്തിന് ആശ്വാസം പകരുന്നു ഇത്.

തുളസി ചായ

യൂജെനോൾ, സിട്രോനെല്ലോൾ, ലിനൂൾ എന്നിവയുൾപ്പെടെയുള്ള അവശ്യ എണ്ണകളുടെ കലവറയാണ് തുളസി ഇലകൾ. ഈ ഇലകൾക്ക് ശക്തമായ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ആന്റി-ബയോട്ടിക്, ഗുണങ്ങളുണ്ട്. വൈറൽ പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് ഇത് ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കുന്നു. പനി, തലവേദന, ജലദോഷം, ചുമ, എന്നിവയിൽ നിന്ന് മുക്തി നേടാൻ തുളസി ചേർത്ത് തയ്യാറാക്കിയ പാനീയം പതിവായി കുടിക്കുക അല്ലെങ്കിൽ കുറച്ച് തുളസി ഇലകൾ എപ്പോഴും വായിലിട്ട് ചവയ്ക്കുക.
വെളുത്തുള്ളി

വൈറൽ പനിയെ ചികിത്സിക്കാൻ ശേഷിയുള്ള മറ്റൊരു പ്രകൃതിദത്ത ചേരുവയാണ് വെളുത്തുള്ളി. ഇതിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ പനിയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കും. കാൽ കപ്പ് ചൂടുവെള്ളത്തിൽ 2-3 വെളുത്തുള്ളി ചതച്ച് ചേർത്ത് കുടിക്കുക അല്ലെങ്കിൽ ഇത് സൂപ്പ് രൂപത്തിലാക്കി കഴിക്കുക. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ചുകൊണ്ട് പെട്ടന്ന് തന്നെ പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.

കഞ്ഞി വെള്ളം

നമ്മൾ മലയാളികൾ പനി വരുമ്പോഴെല്ലാം നല്ല ചൂടുള്ള കഞ്ഞി കുടിച്ച് മൂടിപ്പുതച്ച് കിടക്കാറുണ്ട്.പണ്ടുകാലം മുതൽക്കേ നമ്മുടെ പൂർവ്വീകർ ശീലമാക്കിയ ഒരു വീട്ടുവൈദ്യമാണ് കഞ്ഞി.ഇത് ശരീരത്തിൽ ഒരു ഡൈയൂറിറ്റിക് ഏജന്റായി പ്രവർത്തിക്കുന്നു.അതായത് ശരീരത്തിനുള്ളിലെ വിഷാംശത്തെ പുറന്തള്ളുകയും അതുവഴി പനി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.


ഈ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച ശേഷവും, പനി തീവ്രതയോടെ തുടരുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

Back to top button
error: