BusinessTRENDING

വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്; ബിഗ് സേവിങ് ഡേയ്‌സ് സെയിൽ 23 മുതൽ 27 വരെ

പഭോക്താക്കൾക്കായി വമ്പൻ സെയിൽസ് അവതരിപ്പിച്ചെത്തുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത്. സ്‌മാർട് ഫോണുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ എന്നിങ്ങനെ എല്ലാ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങൾക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോൺ 11, മോട്ടോ ജി31, എന്നീ സ്മാർട് ഫോണുകൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

23 മുതൽ ലഭ്യമാകുന്ന കൂടുതൽ ഓഫറുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മറ്റ് ഉപഭോക്താക്കളെക്കാൾ വേഗത്തിൽ ബിഗ് സേവിങ് ഡേയ്‌സ് സെയിലിന്റെ ഭാഗമാകാനാകും. കൂടാതെ ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സംബന്ധിച്ച വിവരങ്ങൾ മൈക്രോസൈറ്റിൽ നിന്നാണ് എടുക്കുന്നത്. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ വിലക്കിഴിവ് സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇതിനു പിന്നാലെ കുറച്ചു സമയത്തേക്കുള്ള ആകർഷകമായ ഡീലുകളും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം. പക്ഷേ ഇത് എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല. ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ പോലെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾക്ക് 70 ശതമാനം വരെ ഓഫർ ഉണ്ടാകും. റൂട്ടറുകൾ, മൗസ്, കീബോർഡുകൾ എന്നിവയ്ക്ക് 80 ശതമാനം വരെയും ടാബ്‌ലെറ്റുകൾക്ക് 45 ശതമാനം വരെയും ഓഫറുകളാണ് ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ നൽകുക. സ്മാർട് വാച്ചുകൾക്ക് 65 ശതമാനം ഓഫറ്‍ ലഭിക്കും.

എല്ലാ ദിവസവും രാവിലെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കുമാണ് ഓഫർ വില്പന നടക്കുന്നത്. വിൽപ്പന നടക്കുന്ന സമയത്ത് ആകർഷകമായ ഡീലുകളും ഉണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനും ഇഎംഐ ഇടപാടുകൾക്കും ആകർഷകമായ ഓഫറുകളുണ്ടാകും. ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 23 മുതൽ 24 വരെയാണ് നടക്കുന്നത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സെയിലിൽ 30,000ലധികം പുതിയ ഉൽപന്നങ്ങളാണ് ആമസോൺ അവതരിപ്പിക്കുന്നത്.

Back to top button
error: