CareersNEWS

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ 1659 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ആഗസ്റ്റ് 1 വരെ

ദില്ലി: വിവിധ ട്രേഡുകളിലേക്കുള്ള അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റായ rrcpryj.org വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 1 ആണ്.

വിജ്ഞാപനം അനുസരിച്ച് 1659 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം പരിശീലനം നല്‍കും. ജൂലായ് 2 മുതലാണ് അപേക്ഷ നടപടികള്‍ ആരംഭിച്ചത്. ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം.

ഒഴിവുകള്‍
ഫിറ്റര്‍, വെല്‍ഡര്‍, മെഷിനിസ്റ്റ്. കാര്‍പെന്റര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, മെക്കാനിക്ക, ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി, സിസ്റ്റം മെയിന്റനന്‍സ്, വയര്‍മാന്‍, പ്ലംബര്‍, മെക്കാനിക്ക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ സിസ്റ്റം. ഹെല്‍ത്ത് സാനിട്ടറി ഇന്‍സ്‌പെക്ടര്‍, മള്‍ട്ടി മീഡിയ ആന്റ് വെബ്‌പേജ് ഡിസൈനര്‍, എംഎംടിഎം, ക്രെയിന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), ഡ്രാഫ്റ്റ്‌സ്മാന്‍, സ്റ്റെനോഗ്രാഫര്‍ ഇംഗ്ലീഷ്, സ്റ്റെനോഗ്രാഫര്‍ ഹിന്ദി.

ഉദ്യോഗാര്‍ത്ഥികള്‍എസ്എസ്‌സി/മെട്രിക്കുലേഷന്‍/പത്താക്ലാസ് 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. ഉദ്യോഗാര്‍ത്ഥി ഒരു അംഗീകൃത ബോര്‍ഡില്‍ നിന്ന് എസ്എസ്സി/മെട്രിക്കുലേഷന്‍/പത്താം ക്ലാസ് പരീക്ഷയോ തത്തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴില്‍) കുറഞ്ഞത് 50% മാര്‍ക്കോടെ വിജയിച്ചിരിക്കണം. കൂടാതെ NCVT നല്‍കുന്ന ബന്ധപ്പെട്ട ട്രേഡില്‍ ITI പാസായിരിക്കണം.

അപേക്ഷകര്‍ അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. SC/ST/PWD/വനിതാ അപേക്ഷകര്‍ ഫീസൊന്നും അടക്കേണ്ടതില്ല. 1961ലെ അപ്രന്റിസ് ആക്ട് പ്രകാരം മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും പരിശീലനം നല്‍കുന്നതിന് യോഗ്യരായ അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2022 ഓഗസ്റ്റ് 01-ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റ് – rrcpryj.org വഴി അപേക്ഷിക്കാം.

Back to top button
error: