NEWS

പരീക്ഷയ്ക്ക് സെന്റര്‍ മാറിപ്പോയ വിദ്യാര്‍ഥിനിയെയുംകൊണ്ട്15 മിനിറ്റില്‍ പത്തുകിലോമീറ്റര്‍ പാഞ്ഞ് പൊലീസ് ജീപ്പ്

ആലപ്പുഴ: നീറ്റ് പരീക്ഷയ്ക്ക് സെന്റര്‍ മാറിപ്പോയ വിദ്യാര്‍ഥിനിയെയുംകൊണ്ട് 15 മിനിറ്റില്‍ പത്തുകിലോമീറ്റര്‍ പാഞ്ഞ് പൊലീസ് ജീപ്പ്.

ചെട്ടികുളങ്ങര കണ്ണമംഗലം ദേവിക വീട്ടില്‍ ആര്‍ച്ചദാസിനാണ് പരീക്ഷ സെന്റര്‍ മാറിയത്.

ഹാള്‍ ടിക്കറ്റില്‍ സെന്ററിനൊപ്പം നിയര്‍ അമ്ബലപ്പുഴ എന്നാണ് ഉണ്ടായിരുന്നത്. അച്ഛന്‍ ദാസിനും അച്ഛന്റെ സുഹൃത്ത് രതീഷിനുമൊപ്പമാണ് അമ്ബലപ്പുഴ നീര്‍ക്കുന്നം അല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ആര്‍ച്ചഎത്തിയത്. ഹാളിലെത്തിയശേഷമാണ് സെന്റര്‍ മാറിയവിവരം അറിഞ്ഞത്. സെന്ററില്‍ വിദ്യാര്‍ഥികളെ സഹായിക്കാനുണ്ടായിരുന്ന ആശാ വര്‍ക്കര്‍ രജിത സന്തോഷ് ആര്‍ച്ചയേയുംകൂട്ടി രക്ഷിതാവിനെതേടി പുറത്തേക്ക് വന്നെങ്കിലും കണ്ടില്ല.

 

 

സമയം വളരെ വൈകിയതിനാൽ രജിത തന്നെ ഫോൺ ചെയ്ത് പോലീസിനോട് സഹായിക്കാമോന്ന് ചോദിക്കുകയായിരുന്നു.ഉടൻതന്നെ അമ്ബലപ്പുഴ എസ്‌ഐ ടോള്‍സണ്‍ പി ജോസഫും പോലീസ് ഡ്രൈവർ ജോജിയും സ്ഥലത്തെത്തി ആർച്ചയെ കയറ്റി കൃത്യസമയത്ത് തന്നെ പരീക്ഷ സെന്ററിൽ എത്തിക്കുകയായിരുന്നു.

 

Back to top button
error: