HealthLIFE

ജീരകമോ കറുവപ്പട്ടയോയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങള്‍

മ്മള്‍ കുടിക്കാനെടുക്കുന്ന വെള്ളത്തില്‍, അത് തിളപ്പിച്ചെടുക്കുമ്പോള്‍ അതിലേക്ക് ജീരകമോ കറുവപ്പട്ടയോ പോലുള്ള സ്പൈസുകള്‍ ചേര്‍ക്കുന്നവരുണ്ട്. അതുപോലെ തന്നെ നെല്ലിക്ക, ചെറുനാരങ്ങ കഷ്ണം എന്നിവയെല്ലാം ഇട്ടുവയ്ക്കുന്നവരുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ ചേര്‍ക്കാനുള്ള കാരണം അറിയാമോ?

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് ശരീരത്തിന്‍റെ എല്ലാവിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. എന്നാലിത് വെള്ളം കുടിക്കുന്നത് കൊണ്ട്, മാത്രം നേടാൻ സാധിക്കണമെന്നില്ല. ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നതോടെ എളുപ്പത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താൻ കഴിയുന്നു.

വെള്ളത്തില്‍ ഓറഞ്ച്- സ്ട്രോബെറി- ചെറുനാരങ്ങ കഷ്ണങ്ങളെല്ലാം ചേര്‍ക്കുമ്പോള്‍ അതിലെ പോഷകങ്ങളുടെ അളവ് മാറുന്നു. വൈറ്റമിന്‍-സി, ആന്‍റി ഓക്സിഡന്‍റുകള്‍, ഫ്ളേവനോയിഡുകള്‍, പൊട്ടാസ്യം എന്നിങ്ങനെ പല ഘടകങ്ങളും ഇതിലൂടെ നമ്മളിലെത്തുന്നു ഇത് ജലാംശം നിലനിര്‍ത്തുന്നതിന് കൂടുതല്‍ സഹായകമാവുകയേ ഉള്ളൂ.

എന്നാല്‍ വെള്ളത്തില്‍ ചെറിയ ജീരകം, പെരുംജീരകം, അയമോദകം , മല്ലി എന്നിങ്ങനെയുള്ള സ്പൈസുകള്‍ ചേര്‍ക്കുമ്പോള്‍ അത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്- അസിഡിറ്റി എന്നിവ അകറ്റാനുമെല്ലാമാണ് ഏറെ സഹായകമാകുന്നത്. അയമോദകം ഹൈപ്പോതൈറോയ്ഡ് പ്രശ്നങ്ങള്‍ക്ക് ആശ്വാസം കാണാനും സഹയകമാണ്.

ഇതോടൊപ്പം തന്നെ സ്പൈസസ് ചേര്‍ക്കുമ്പോള്‍ വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന ‘ഫ്രഷ്’ അനുഭവം കൂടുതല്‍ സംതൃപ്തി നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അനാവശ്യമായി വെള്ളത്തില്‍ എന്തെങ്കിലും ചേര്‍ത്ത് നിറം മാറ്റുന്നത് കൊണ്ട് ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. യഥാര്‍ത്ഥമായ സ്പൈസുകള്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിയ ശേഷം വേണം ഇവ കടയില്‍ നിന്ന് വാങ്ങാൻ.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിന് കാരറ്റ്- ബീറ്റ്റൂട്ട്- ചീര പോലുള്ളവ കൊണ്ട് പച്ചക്കറി ജ്യൂസുകള്‍ തയ്യാറാക്കി കഴിക്കുന്നതും, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതുമെല്ലാം സഹായകമാണ്. കഞ്ഞി, ഷര്‍ബത്ത്, ഇളനീര്‍, ലസ്സി എന്നിവയെല്ലാം നല്ലത് തന്നെ. അതേസമയം ചായയും കാപ്പിയും മിതമായ അളവില്‍ മാത്രം കഴിക്കുന്നതാണ് ഉചിതം.

Back to top button
error: