NEWS

കരളിനെ സംരക്ഷിക്കാം; ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്

 രീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്.കരളിന് പൂര്‍ണ നാശം സംഭവിച്ചാല്‍ പിന്നീട് ജീവന്‍നിലനിര്‍ത്തുക എന്നത് വളരെ പ്രയാസകരമായ ഒരു കാര്യമാണ്. കരള്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതിന് ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം.

അസാധാരണമായ തൂക്കക്കുറവ്

വയറു വീര്‍ക്കല്‍

മൂത്രത്തിന്റെ ഇരുണ്ട നിറം

വിശപ്പില്ലായ്മ

രോഗപ്രതിരോധ ശേഷി കുറയല്‍

ഡിപ്രഷന്‍

അമിത ക്ഷീണം

അമിത വിയര്‍പ്പ് ഉയര്‍ന്ന ടെന്‍ഷന്‍

ശരീരത്തില്‍ പതിവില്ലാത്ത ചൊറിച്ചിൽ, പാടുകൾ

മഞ്ഞ നിറമുള്ള കണ്ണും ചര്‍മ്മവും

ഇതില്‍ മുകളില്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണം തുടര്‍ച്ചയായി നില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ കൃത്യമായ ചികിത് തേടേണ്ടത് അത്യാവശ്യമാണ്.

നമ്മിൽ ആരും രോഗം വരാൻ ആഗ്രഹിക്കുന്നില്ല. കാരണം, രോഗം നമുക്ക് പലവിധത്തിലുള്ള അസൗകര്യങ്ങൾ ഉളവാക്കുന്നെന്നു മാത്രമല്ല അത്‌ ഭാരിച്ച ചെലവും വരുത്തിവെക്കുന്നു. “പ്രതിരോധമാണ്‌ പ്രതിവിധിയേക്കാൾ മെച്ചം” എന്നൊരു ചൊല്ലുണ്ടെങ്കിലും ചില രോഗങ്ങൾ നമുക്ക് ഒഴിവാക്കാനാവില്ല. എന്നിരുന്നാലും  രോഗങ്ങളുടെ കാര്യത്തിൽ അതിന്‍റെ തീവ്രത കുറയ്‌ക്കാനും രോഗം വരുന്നതിനുമുമ്പേ തടയാൻപോലും നമുക്ക് സാധിച്ചേക്കും.സൂക്ഷിക്കുക എന്നതാണ് ആദ്യത്തേത്.രണ്ടാമത് ശരീരം തരുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക എന്നതും !

കരളിനെ സംരക്ഷിക്കാന്‍ ഒരു ഒറ്റമൂലി.

കാബേജ് 125 ഗ്രാം, ഒരു നാരങ്ങ, 25 ഗ്രാം സെലറി, 250 ഗ്രാം സബര്‍ജില്ലി, ഒരു കഷ്ണം ഇഞ്ചി, അരമില്ലിലിറ്റല്‍ വെള്ളം, 10 ഗ്രാം മിന്‍റ് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. കാബേജ്, സെലറി, സബര്‍ജില്ലി, ഇഞ്ചി എന്നിവ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് നല്ലതു പോലെ മിക്സിയില്‍ അരച്ചെടുക്കുക. അല്‍പം നാരങ്ങ നീര് മിക്സ് ചെയ്ത് കര്‍പ്പൂര തുളസിയും ചേര്‍ത്ത് ഉപയോഗിക്കാം.

ആഴ്ചയില്‍ രണ്ട് തവണ കഴിയ്ക്കാം. രാവിലെ ഭക്ഷണത്തിനു മുന്‍പും വൈകുന്നേരം ഭക്ഷണത്തിനു ശേഷവും കഴിയ്ക്കാം. ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങളെ ഈ ഒറ്റമൂലി ഇല്ലാതാക്കും.

 

 

നോട്ട്: കരള്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുമെന്നാണ് പറയപ്പെടുന്നതെങ്കിലും പ്രഗത്ഭനായ ഒരു വൈദ്യന്റെ ഉപദേശം തേടുന്നതാണ് ഉത്തമം.

Back to top button
error: