NEWS

ബ്രിട്ടനിലും ഫ്രാന്‍സിലും ഉൾപ്പടെ പല രാജ്യങ്ങളിലും വളർത്താൻ നിരോധനമുള്ള നായ

ഉടമകളെ പോലും കടിച്ചു കീറാൻ മടിക്കാത്ത നായ; ഒടുവിലത്തെ ഇര ലഖ്‌നൗവില്‍
 ത്തര്‍പ്രദേശില്‍ വളര്‍ത്തുനായയുടെ കടിയേറ്റ് വയോധിക മരിച്ചു. അധ്യാപികയായിരുന്ന സാവിത്രിയാണ് പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തിനിരയായത്.
സംഭവസമയത്ത് സാവിത്രിമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഫിറ്റ്‌നസ് ട്രെയ്‌നറായ മകന്റെ ഒപ്പം കൈസര്‍ബാഗിലാണ് സാവിത്രി താമസിച്ചിരുന്നത്. സാവിത്രിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീട് ഉള്ളില്‍ നിന്ന് പൂട്ടിയ കാരണം അകത്ത് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് സാവിത്രിയുടെ മകനെ വിവരമറിയിക്കുകയായിരുന്നു. മകന്‍ എത്തി സാവിത്രിയെ കെജിഎംയു ട്രോമ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമിത രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയത്. സാവിത്രിയുടെ കഴുത്തിലും വയറിലും പിറ്റ്ബള്ളിന്റെ പല്ല് ആഴത്തിലിറങ്ങിയിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. പിറ്റ്ബുള്ളിനെ കൂടാതെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായയെയും ഇവര്‍ വളര്‍ത്തുണ്ട്. മൂന്ന് വര്‍ഷമായി ഇവര്‍ക്കൊപ്പമുള്ള നായ ആദ്യമായാണ് ആക്രമണം നടത്തുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. യുഎസ് സിഡിസി കണക്കുകള്‍ പ്രകാരം വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 2000 പേര്‍ക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.
പിറ്റ് ബുള്‍ നായകൾ സ്വതവേ ആക്രമണകാരികളാണ്. ഇവയുടെ ഈ സ്വഭാവം കാരണം ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പടെയുള…രാജ്യങ്ങൾ ഇവയെ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Back to top button
error: