NEWS

പള്ളിയിൽ ചാണകം കൊണ്ടിട്ട സംഭവം;ഒരാൾ അറസ്റ്റിൽ

കണ്ണൂര്‍: ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.പാപ്പിനിശ്ശേരി സ്വദേശി ദസ്തകീറാണ് അറസ്റ്റിലായത്.

സിസിടിവിയില്‍ നിന്നു ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കല്ല്, മണ്ണുകടത്ത് തുടങ്ങിയ ജോലി ചെയ്യുന്ന ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാരും പോലിസും പറയുന്നു. പ്രതിയെ പള്ളിയിലെത്തിച്ച്‌ പോലിസ് തെളിവെടുപ്പ് നടത്തി.

 

 

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് മാര്‍ക്കറ്റിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ അതിക്രമം നടത്തിയത്. ഇമാം പ്രസംഗിക്കുന്ന പീഠത്തിനടുത്തായി കാര്‍പറ്റിലാണ് ചാണകം കൊണ്ടിട്ടത്. ഹൗള് മലിനമാക്കുകയും ചെയ്തിരുന്നു.

Back to top button
error: