NEWS

അയൽക്കാരന്റെ മരം നിങ്ങൾക്കൊരു ഭീഷണിയാണോ, പരിഹാരമുണ്ട്

കേരളത്തിൽ ഇപ്പോൾ പൊതുവെ മഴ സമയമാണ്.പോരാത്തതിന് അവിടെയും ഇവിടെയുമൊക്കെ കൊടുങ്കാറ്റും വീശുന്നുണ്ട്.ഇത് ചിലരുടെയെങ്കിലും ഉറക്കം കെടുത്തുന്നുണ്ടാവാം.കാരണം ചാഞ്ഞു നിൽക്കുന്ന അയൽപക്കക്കാരന്റെ മരം എപ്പോഴാണ് തങ്ങളുടെ വീടിന്റെ മുകളിൽ പതിക്കുകയെന്ന് പറയാൻ കഴിയില്ലല്ലോ!
ചില നല്ല അയൽക്കാർ അത് പറയുമ്പോൾ തന്നെ മുറിച്ചു കൊടുക്കും.ചിലരോട് പറയേണ്ട ആവശ്യം പോലുമില്ല.എന്നാൽ മറ്റുചിലർ അത് കേട്ട ഭാവം പോലും കാണിക്കില്ല .അപകടം സംഭവിച്ച ശേഷമാകും അവർ അതിനെപ്പറ്റി ആലോചിക്കുക തന്നെ.
ഇങ്ങനെ ഒരു അനുഭവം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായാൽ ആദ്യം നിങ്ങളുടെ വാർഡ് മെമ്പറെയോ അല്ലെങ്കിൽ റെസിഡൻസ് അസ്സോസിയേഷനോ പരാതിപ്പെട്ടു രണ്ടു അയൽക്കാരും പ്രശ്നം രമ്യമായി പരിഹരിക്കണം.അത് നിങ്ങൾ പരാജയപ്പെട്ടാൽ നിയമപരമായി ഇതിനെ നേരിടാൻ ശ്രമിക്കുകയാണെങ്കിൽ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ ഭീഷണി ഉയർത്തിയാൽ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിൽ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാൻ ഉത്തരവാദിത്തപ്പെട്ട വർക്ക് അവകാശമുണ്ട്.കൂടാതെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ സാധിക്കും.

Back to top button
error: