KeralaNEWS

അവധിയെടുക്കാതെ 13 വർഷം സ്കൂളിൽപ്പോയി റെക്കോർഡിട്ട കുട്ടി കേരളത്തിലുമുണ്ട്

ഒരു ദിവസം പോലും അവധി എടുക്കാതെ 12 വര്‍ഷം സ്കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. യു കെയില്‍ ആയിരുന്നു അത്. കേരളത്തിലുമുണ്ട് അത്തരത്തില്‍ ഒരു കഥ .
സ്കൂളില്‍ അവധി എടുക്കാതെ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരിക്കുകയാണ് മിടുക്കി ആയ വിദ്യാര്‍ത്ഥിനി. മലപ്പുറം ജില്ലയിലാണ് സംഭവം. ഈ കൊച്ചു മിടുക്കിയുടെ പേര് അക്ഷയ. 13 വര്‍ഷമായി അവധി എടുക്കാതെ സ്കൂളിലേക്ക് അക്ഷയ യാതൊരു മടിയുമില്ലാതെ പോയി.
യു കെ ജി മുതല്‍ 12 ആം ക്ലാസ് വരെയാണ് അക്ഷയ അവധിയില്ലാതെ സ്കൂളിലെത്തിയത്. വേറിട്ട വാര്‍ത്തയ്ക്ക് പിന്നാലെ’ഈ വിദ്യാര്‍ത്ഥി ഇന്ത്യ ബുക്ക് ഒഫ് റെക്കോര്‍ഡിലും ഇടം നേടി . 2021 ല്‍ ആയിരുന്നു അക്ഷയയുടെ ജീവിതത്തിലേക്ക് ഈ റെക്കോര്‍ഡ് നേട്ടം എത്തിയത്. ഇപ്പോള്‍ ബി ടെക് വിദ്യാര്‍ഥിയാണ് ഈ ചുണക്കുട്ടി. ഈ റെക്കോര്‍ഡ് നേട്ടം ഇപ്പോള്‍ കോളജിലും തുടര്‍ന്നു വരികയാണെന്ന് അക്ഷയയുടെ പിതാവ് പി മണികണ്ഠന്‍ വ്യക്തമാക്കി.
കോയമ്ബത്തൂര്‍ വിദ്യാനികേതന്‍ സ്കൂളിലാണ് യു കെ ജി മുതല്‍ അഞ്ചാം ക്ലാസ് വരെ മടി കൂടാതെ അവധിയെടുക്കാതെ അക്ഷയ പഠിച്ചത്. പിന്നാലെ മഞ്ചേരി നോബിള്‍ പബ്ലിക് സ്കൂളില്‍ ആറു മുതല്‍ 10 വരെ പഠിച്ചു. തുടര്‍ന്ന് പ്ലസ് വണ്‍ , പ്ലസ് ടു ക്ലാസുകള്‍ മലപ്പുറം കൊണ്ടോട്ടി എയര്‍പോര്‍ട്ട് സീനിയര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ പഠിച്ചു.
നിലവില്‍ ഉത്തര്‍പ്രദേശില്‍ ആണ് തന്റെ പഠനം അക്ഷയ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നത് . മീററ്റിലുള്ള ശോഭിത് യൂണിവേഴ്സിറ്റിയില്‍ ബി ടെക് ബയോ ഇന്‍ഫര്‍മേറ്റിക്സ് വിദ്യാര്‍ഥിനിയാണ് അക്ഷയ. എന്നാല്‍, ഈ കോളജില്‍ രണ്ടു വര്‍ഷം തുടരെ പഠിച്ചപ്പോഴും അക്ഷയ അവധി എടുത്തിട്ടില്ല.

Back to top button
error: