CareersNEWS

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കീഴില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്ദം (04922285577, 8547005061), മലമ്പുഴ (04912530010, 8547005062), മലപ്പുറം (04832959175, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057) തിരുവമ്പാടി (04952294264, 8547005063), വടക്കാഞ്ചേരി (04922255061, 8547005042), വട്ടംകുളം (04942689655, 8547006802), വാഴക്കാട് (04832728070, 8547005055), അഗളി (04924254699, 9447159505), മുതുവള്ളൂര്‍ (04832963218, 8547005070), മീനങ്ങാടി (04936246446, 8547005077), അയലൂര്‍ (04923241766, 8547005029), താമരശ്ശേരി (04952223243, 8547005025), കൊടുങ്ങലൂര്‍ (04802816270, 8547005078), എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ അപേക്ഷിക്കാം. നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org യില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച് വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം.

Back to top button
error: