CrimeNEWS

പോണ്ടിച്ചേരിയില്‍നിന്ന് മദ്യമെത്തിച്ച് വില്‍പ്പന; യുവാവ് അറസ്റ്റില്‍

മലപ്പുറം: 34 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. പുഞ്ചപ്പാടത്ത് കട്ടയാട്ട് വീട്ടില്‍ അനീഷാണ് പിടിയിലായത്. പോണ്ടിച്ചേരി സംസ്ഥാനത്ത് മാത്രം വില്‍ക്കപ്പെടുന്ന മദ്യമാണ് ഇയാളില്‍നിന്ന് പിടികൂടിയത്. മലപ്പുറം എക്സൈസ് റേഞ്ച് പാര്‍ട്ടി വാഴയൂര്‍ പുഞ്ചപാടത്ത് നടത്തിയ പരിശോധനയില്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു.

മുമ്പും ഇയാള്‍ മദ്യവില്‍പ്പനക്കിടെ പിടിയിലായിട്ടുണ്ട്. നാട്ടുകാരുടെ പരാതിയില്‍ അനീഷിനെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു.

പ്രിവന്റീവ് ഓഫീസര്‍ ഒ അബ്ദുല്‍ നാസറിന്റെ നേതൃത്ത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ എം വിജയന്‍, സിവില്‍ ഓഫീസര്‍മാരായ കൃഷ്ണന്‍ മരുതാടന്‍, സതീഷ് കുമാര്‍, റജീലാല്‍, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Back to top button
error: