CrimeNEWS

ജോലികഴിഞ്ഞു മടങ്ങുന്നതിനിടെ കുത്തേറ്റ് ബംഗളുരുവില്‍ മലയാളി മരിച്ചു; ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസര്‍കോട് സ്വദേശി സനു തോംസണ്‍ (30)ആണ് മരിച്ചത്.

ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റാണ് മരണം.
ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു.

രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

ജിഗനി പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച രാജപുരം ഹോളിഫാമിലി പള്ളിയിൽ നടക്കും. മാതാവ്: ബിനി സഹോദരങ്ങൾ: സനൽ, മരിയ

Back to top button
error: