BusinessTRENDING

ഇന്ത്യയില്‍ പരസ്യവിപണി ഈ വര്‍ഷം കുതിച്ചുയരും; 2022ല്‍ 16% വളരുമെന്ന് റിപ്പോര്‍ട്ട്

ന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും.

2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല.

ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024 ൽ 5.1 ശതമാനമായിരിക്കും വളർച്ച. ഇന്ത്യയിൽ 2022 ൽ പരസ്യവിപണിയുടെ 33.4 ശതമാനവും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ആയിരിക്കും. ടെലിവിഷൻ പ്ലാറ്റ്ഫോമുകൾ 41.8 ശതമാനവും ആയി പരസ്യ വിപണിയുടെ സിംഹഭാഗവും കൈയടക്കും.

Back to top button
error: