NEWS

കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഇരട്ടിയായി 

ബെയ്ജിങ്: ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ അളവില്‍ ഗണ്യമായ വര്‍ദ്ധനവ്. ചൈന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യണ്‍ ഡോളറായി.
കഴിഞ്ഞവര്‍ഷം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് 97.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് നടന്നിട്ടുള്ളത്. അതേസമയം, ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 35 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്.
ഇലക്‌ട്രിക്കല്‍, മെക്കാനിക്കല്‍ മെഷനറികള്‍, വ്യാവസായിക ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍, വാഹന ഘടകങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്.
ഖദറിന് പകരം പോളിസ്റ്ററിലുള്ള ഇന്ത്യൻ പതാക ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് രംഗത്തെത്തിയിരുന്നു.അങ്ങനെയൊരു താൽപ്പര്യം ഇന്ത്യയ്ക്കില്ലെന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ മറുപടി.
 
 
അതിർത്തി തർക്കം ഉൾപ്പടെ നിരവധി പ്രശ്നങ്ങളാണ് ഇന്ത്യയ്ക്ക് ചൈനയുമായിട്ടുള്ളത്.തന്നെയുമല്ല ഇന്ത്യയ്ക്കെതിരെയും പാക്കിസ്ഥാന് അനുകൂലമായുമാണ് ചൈന എന്നും നിലപാട് എടുത്തിട്ടുള്ളതും.ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ജനങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ക്യാംമ്പൈൻ നടത്തുമ്പോഴാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ഈ ഇരട്ടത്താപ്പ്.

Back to top button
error: