NEWS

ബാങ്കുകളുടെ പിഴയിൽ നിന്നും രക്ഷപ്പെടാൻ 6 വഴികൾ

ന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.പല ആവശ്യങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് നിര്‍ബന്ധവുമാണ്.
സര്‍ക്കാര്‍ സബ്സിഡികളും പെന്‍ഷനും ലഭിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ ആവശ്യമാണ്. സാധാരണ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നെറ്റ് ബാങ്കിം​ഗും എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്ഡ് സേവനങ്ങളിലേക്ക് ബാങ്കിം​ഗ് രം​ഗം വളര്‍ന്നു. ഇതിനൊപ്പം യുപിഐയും വന്നതോടെ ബാങ്കിം​ഗ് നടപടികള്‍ എളുപ്പമുള്ളതായി.

ഞൊടിയിടയില്‍ പണം പിന്‍വലിക്കാനും അയക്കാനും സാധിക്കുന്ന കാലത്ത് ഓരോന്നിന്നും ബാങ്ക് ചാര്‍ജും ഈടാക്കുന്നുണ്ട്.അതിന് പുറമേയാണ് ചിലപ്പോള്‍ അറിഞ്ഞും അറിയാതെയും ബാങ്കിന് പിഴ നല്‍കേണ്ട സാഹചര്യങ്ങൾ.

ബാങ്ക് സാധാരണയായി പിഴ ഈടാക്കുന്ന 6 സാഹചര്യങ്ങളാണ് താഴെ കൊടുക്കുന്നത്. പിഴ എവിടെ കിട്ടുമെന്നറിഞ്ഞ് അതിന് അനുസരിച്ച്‌ പെരുമാറിയാല്‍ പണം നഷ്ടപ്പെടാതെ നോക്കാം.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക വരുത്തിയാല്‍ കനത്ത പിഴ ഈടാക്കും. ഇതിന് 39-42 ശതമാനമാണ് വാര്‍ഷിക പലിശ വരുന്നത്. 500-1000ത്തിനും ഇടയിലാണ് കുടിശ്ശിക ബില്ലെങ്കില്‍ 500 രൂപ പിഴ വരും.

ഫണ്ട് ട്രാന്‍സ്ഫര്‍

ഐഎംപിഎസ് (ഇമ്മിഡിയേറ്റ് പെയ്‌മെന്റ് സര്‍വീസ്) ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്. അയക്കുന്ന പണത്തിന് അനുസരിച്ചും ബാങ്കിന്റെ പോളിസി അനുസരിച്ചുമാണ് ചാര്‍ജ് ഈടാക്കുന്നത്. നികുതി അടക്കം ചേര്‍ത്ത് 1 മുതല്‍ 25 രൂപ വരെയാണ് ഈടാക്കുക. ബ്രാഞ്ചില്‍ നിന്നുള്ള പണമിടപാടുകള്‍ക്ക് ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിയിട്ടുണ്ട്. 3-4 ഇടപാടുകളാണ് സൗജന്യമായി അനുവദിക്കുക. അധിക സേവനത്തിന് 50 രൂപയോള പിഴ ഈടാക്കും.

മിനിമം ബാലന്‍സ്

എല്ലാ ബാങ്കുകളും മാസത്തിലോ ത്രൈമാസത്തിലോ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അര്‍ബര്‍ ഏരിയയിലുള്ള ബ്രാഞ്ചിലെ സേവിംഗ്‌സ് അക്കൗണ്ടിന് 3,000 രൂപയും അര്‍ബന്‍ ഏരിയയില്‍ 2,000 രൂപയും റൂറല്‍ ബ്രാഞ്ചില്‍ 1,000 രൂപയുമാണ് മിനിമം ബാലന്‍സ് ആവശ്യമായി വേണ്ടത്. മിനിമം ബാലന്‍സ് ഇല്ലാത്ത പക്ഷം 5-15 രൂപ വരെ എസ്ബിഐ ഈടാക്കും. ചില ബാങ്കുകളില്‍ ഇത് 200-500 രൂപ വരെയാണ് ചാര്‍ജ്.

അലേര്‍ട്ട് ചാര്‍ജ്

അക്കൗണ്ടിലെ ഇടപാടുകളുടെ സുരക്ഷാ സംവിധാനമായി എസ്‌എംഎസ് സര്‍വീസുകള്‍ ഉപയോഗിക്കുന്നുണ്ട്. തട്ടിപ്പുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ എസ്‌എംഎസ് സൗകര്യം ഉപകാരപ്പെടും. ഇഎംഐ, പണം പിന്‍വലിച്ച സന്ദേശങ്ങള്‍ എന്നിവ ഉപകാര പ്രദമാണ്. ഈ സൗകര്യത്തിനും ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുന്നുണ്ട്. സാമ്ബത്തിക വര്‍ഷ പാദങ്ങളില്‍ 15 രൂപയോളം ഇതിനുള്ള ചാര്‍ജമായി അടയ്ക്കണം.

ഡോക്യുമെന്റേഷന്‍

ഡോക്യുമെന്റ് ചാര്‍ജമായും നല്ലൊരു തുക ബാങ്ക് ഈടാക്കുന്നുണ്ട്. പാസ് ബുക്കിന് ഡ്യൂപ്ലിക്കേറ്റ് ലഭിക്കാന്‍ 50-150 രൂപ വരെ ഈടാക്കും. ഇതിന് പകരം ഇ- മെയില്‍ സ്റ്റേറ്റ്‌മെന്റ് രീതി തിരഞ്ഞെടുത്താല്‍ ഈ ചാര്‍ജ് ഒഴിവാക്കാനാകും. ഇതോടൊപ്പം നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിക്കുന്നവര്‍ക്കും പ്രിന്റഡ് സ്റ്റേറ്റ്‌മെന്റിന്റെ ആവശ്യമില്ല.

ആവശ്യ സമയത്ത് നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച്‌ പ്രിന്റെടുത്ത് ബാങ്കില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. ചില ബാങ്കുകള്‍ സാക്ഷ്യപ്പെടുത്തലിന് ചാര്‍ജ് ഈടാക്കുന്നുണ്ട്. 150 രൂപയോളമാണ് ബാങ്കുകള്‍ ഇതിനായി ഉപഭോക്താവില്‍ നിന്ന് ഈടാക്കുക.

 

 

എടിഎം പരിധി

 

പല ബാങ്കുകളും എടിഎം ഇടപാടുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്വന്തം ബാങ്ക് എടിഎമ്മില്‍ നിന്ന് ഒരു മാസത്തില്‍ 5 ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റു ബാങ്കുകളിലെ എടിഎം വഴി മൂന്ന് പിന്‍വലിക്കലുകളും അനുവദിക്കും. മാസത്തില്‍ ഈ പരിധി കടന്നാല്‍ ഓരോ ഇടപാടിനും 21 രൂപ അധികമായി ബാങ്ക് പിഴ ഈടാക്കും. ഇടയ്ക്കിടെയുള്ള പിന്‍വലിക്കലുകള്‍ ഒഴിവാക്കി ചെലവുകള്‍ക്ക് വേണ്ട തുക ഒന്നിച്ച്‌ പിന്‍വലിക്കുകയോ പണം അടയ്ക്കാന്‍ യുപിഐ ഉപയോഗിക്കുകയും ചെയ്യാം.

Back to top button
error: