IndiaNEWS

ഒരു വാക്കും നിരോധിച്ചിട്ടില്ല; നടപടി കാലങ്ങളായി തുടരുന്നത്; വിവാദത്തില്‍ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അണ്‍പാര്‍ലമെന്ററി പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള രംഗത്ത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും രേഖകളില്‍ നിന്ന് നീക്കം ചെയ്യുന്ന പദങ്ങളുടെ പട്ടിക പുറത്തിറക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത് പുതിയ നടപടിയല്ലെന്നും 1959 മുതല്‍ തുടര്‍ന്നുവരുന്ന രീതിയാണെന്നും സ്പീക്കര്‍ പറഞ്ഞു. സാധാരണ പുസ്തകമായി ഇറക്കുന്നത് പേപ്പര്‍ വേസ്റ്റ് ഒഴിവാക്കാന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ അറിയിച്ചു.

പാര്‍ലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. നിയമനിര്‍മാണ സഭകള്‍ സര്‍ക്കാരില്‍ നിന്ന് സ്വതന്ത്രമാണ്. അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്, ആ അവകാശം ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ല, പക്ഷേ അഭിപ്രായങ്ങള്‍ പ്രകടനം പാര്‍ലമെന്റിന്റെ മര്യാദ അനുസരിച്ച് ആയിരിക്കണമെന്നും ഓം ബിര്‍ള പറഞ്ഞു.

‘സന്ദര്‍ഭവും അംഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പും കണക്കിലെടുത്താണ് വാക്കുകള്‍ ഒഴിവാക്കാനുള്ള തീരുമാനം. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും അംഗങ്ങള്‍ പറയുകയും ഉപയോഗിക്കുകയും ചെയ്ത വാക്കുകളാണ് ഒഴിവാക്കിയത്. പ്രതിപക്ഷം മാത്രം ഉപയോഗിക്കുന്നവയല്ല അത്. 1954 മുതല്‍ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഒഴിവാക്കുന്ന നടപടികളുണ്ട്. പ്രതിപക്ഷം ഇതൊക്കെ വായിച്ചുനോക്കണം എന്നും ഓം ബിര്‍ള പറഞ്ഞു.

Back to top button
error: