CrimeNEWS

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി അസറുദ്ദീ(22)നെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് യുവാവിനെതിരേയുള്ള കേസ്.

സുഹൃത്തിന്റെ ചികിത്സയ്‌ക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കൈയ്യില്‍നിന്നും പ്രതി പണവും കൈക്കലാക്കിയിരുന്നു. മറ്റു കുട്ടികളെ പ്രതി സമാനരീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: