KeralaNEWS

ഇളംകാട് കരയുന്നു, പാറമടകള്‍ വീണ്ടും ഗർജിക്കുന്നു; ടിപ്പറുകള്‍ ചീറിപായുന്നു

  ഇളങ്കാടിൻ്റെ ആത്മരോദനം ഇന്നും നിലച്ചിട്ടില്ല. കഴിഞ്ഞ നവംബറിൽ ഈ മലയോര ഗ്രാമത്തിൻ്റെ ഹൃദയം പിളർത്തിക്കൊണ്ട് പ്രകൃതീദുരന്തം കവർന്നെടുത്തത് ഇരുപത്തിമൂന്നു ജീവനുകളാണ്.
പക്ഷേ ആ ദുരന്തത്തിൽ നിന്ന് അധികൃതരോ ജനങ്ങളോ ഒരു പാഠവും പഠിക്കുന്നില്ല. പ്രളയം ദുരന്തം വിതച്ച പരിസ്‌ഥിതി ലോല മേഖലയായ കൂട്ടിക്കല്‍വില്ലേജിലെ ഇളംകാട്ടില്‍ പാറമടകള്‍ വീണ്ടും സജീവമായി.

ഓട്ടോ, കാര്‍ തുടങ്ങിയ ചെറിയ വാഹനങ്ങള്‍ പോകുമ്പോള്‍ പോലും കുലുങ്ങുന്ന ഭാഗികമായി മാത്രം ബാക്കി നില്‍ക്കുന്ന പാലങ്ങളിലൂടെയാണ്‌ ലോഡ്‌ കയറ്റിയ ടിപ്പറുകള്‍ പായുന്നത്‌. പാലങ്ങള്‍ക്കു സമീപം വലിയവാഹനങ്ങള്‍ പ്രവേശിക്കരുതെന്ന അപായ സൂചന അധികൃതര്‍ സ്‌ഥാപിച്ചിരിക്കുന്നത്‌ പാറമടക്കാരെ ഒഴിവാക്കിയാണെന്ന്‌ തോന്നും വിധമാണ്‌ അധികൃതരുടെ മൗനം. ഒന്‍പത്‌ മാസം മുമ്പുണ്ടായ പ്രളയത്തില്‍ ഇളങ്കാട്‌ മേഖലയ്‌ക്ക്‌ ഉണ്ടായ കനത്ത നഷ്‌ടം ഇപ്പോഴും അതേപടി നില്‍ക്കുമ്പോഴും നാടിനു ഭീഷണിയായ പാറമടകള്‍ വീണ്ടും സജീവമായത്‌ ജനങ്ങളെ ആശങ്കയിലാക്കുകയാണ്‌.
ഇളങ്കാട്‌, വല്യേന്തയിലെ സ്വകാര്യ പാറമടയണ്‌ അധികാരികളുടെ അനുമതിയോടെ സജീവമായിരിക്കുന്നത്‌. മേഖലയിലെ നിരവധി പുരയിടങ്ങള്‍, പൂര്‍ണമായി നഷ്‌ടപെട്ട ഈ ദുരുന്തത്തില്‍പ്പെട്ടവര്‍ പലരും ഇതുവരെയായി തിരികെ വീട്ടില്‍ താമസത്തിനെത്തിയിട്ടുപോലുമില്ല, ദുരുന്തത്തിന്റെ ആക്കം കൂട്ടിയതിനു പിന്നില്‍ പാറമടയുടെ പ്രവര്‍ത്തനമാണ് എന്നാണ്‌ ജനങ്ങള്‍ കരുതുന്നത്‌ പരിസ്‌ഥിതി ലോല പ്രദേശ പട്ടികയിലുളള ഇവിടെ പാറമടയുടെ പ്രവര്‍ത്തനം സംബന്ധിച്ചു തര്‍ക്കങ്ങളും പ്രശ്‌നങ്ങളും നിലനിന്നിരുന്നു.

പാറമടയുടെ പ്രവര്‍ത്തനം ഉപേക്ഷിക്കണമെന്നായാവശ്യത്തിനു കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും ജനപ്രതിനിധികളടക്കമുളള അധികാരികളുടെ സഹായമാണ്‌ ഇവ സജീവമാകാന്‍ കാരണം. പ്രളയത്തോടെ നശിച്ച കലുങ്കുകളും റോഡുകളും കാല്‍നടയാത്രപോലും ദുസ്സഹമായ സാഹചര്യത്തിലും പാറമടയിലെ ലോഡുകളുമായി ടിപ്പറുകള്‍ ഇവിടെ ചീറിപായുകയാണ്‌. കഴിഞ്ഞ ഒരാഴ്‌ചയായി മേഖലയില്‍ നിലയ്‌ക്കാത്ത കനത്ത മഴയുമാണ്‌. പുല്ലകയാര്‍ നിറഞ്ഞൊഴുകുകയാണ്‌ പാറമട കൂടി സജീവമായതോടെ ദുരന്തം ഏതു നിമിഷവും സംഭവിക്കാം എന്ന ഭീതിയിലാണ്‌ നാട്ടുകാര്‍.

Back to top button
error: