NEWS

പബ്ജി കളിയിലൂടെ പരിചയപ്പെട്ടു; മൂന്നു മക്കളെ ഉപേക്ഷിച്ച് തമിഴ് യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ

മലപ്പുറം: പബ്ജി കളിക്കിടെ പരിചയപ്പെട്ട തമിഴ് യുവാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ.മലപ്പുറം സ്വദേശിനിയും മൂന്നു മക്കളുടെ അമ്മയുമാണ് ഇവഓ. പ​ത്തു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊടുവിലാണ് പോ​ലീ​സ് ഇവരെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ആ​ക്‌ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.
ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ള്‍ മ​ല​പ്പു​റം താ​നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്നെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ് ആ​ക്കി​യ​ത് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി​ച്ചു. യു​വ​തി​യു​ടെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രും ആ​ണ്ടി​പ്പ​ട്ടി എ​ന്ന സ്ഥ​ല​ത്ത് ഉ​ണ്ടെ​ന്നു ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
യു​വ​തി പ​ബ്ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ള്‍​ക്ക് അ​ടി​മ​യാ​യി​രു​ന്നു എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ​ബ്ജി വ​ഴി​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വു​മാ​യി യുവതി അ​ടു​ക്കു​ന്ന​ത്.

Back to top button
error: