KeralaNEWS

സാന്റാക്രൂസ് സിനിമയുടെ പ്രൊമോഷന് നടി നൂറിൻ ഷെരീഫ് സഹകരിച്ചില്ല, ‘പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി ചെയ്യണ്ടേ…?’ എന്ന് നടിക്കെതിരെ നിർമ്മാതാവ് രാജുഗോപി

നടി നൂറിൻ ഷെരീഫിനെതിരെ സാന്റാക്രൂസ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ താരം സഹകരിക്കുന്നില്ലെന്നും നൂറിൻ ഇല്ലാത്തതിന്റെ പേരിൽ പല പരിപാടികളും നഷ്ടമായെന്നുമാണ് പരാതി.

‘പത്ത് രൂപ വാങ്ങിയാൽ രണ്ട് രൂപയുടെയെങ്കിലും പണി എടുക്കണം,​ അതല്ലേ മനഃസാക്ഷി’ എന്ന് നിർമാതാവ് രാജുഗോപി ചോദിച്ചു.

“നൂറിൻ ചോദിച്ച പണം മുഴുവൻ നൽകിയതാണ്. സിനിമയുടെ പ്രൊമോഷന് വരാമെന്ന് ഏറ്റതുമാണ്. ഒരു വാക്ക് ആ കുട്ടി പറഞ്ഞാൽ ആളുകൾ തീയേറ്ററിൽ കയറില്ലേ. പത്ത് രൂപ വാങ്ങിക്കുമ്പോൾ രണ്ട് രൂപയുടെ ജോലി എടുക്കേണ്ടതല്ലേ. അതല്ലേ മനഃസാക്ഷി. ഫോൺ വിളിച്ചാൽ പ്രതികരണമില്ല. മെസേജ് അയച്ചാൽ അതിനും മറുപടിയില്ല. എന്നെ കണ്ടാണോ സിനിമയ്‌ക്ക് കാശ് മുടക്കിയത് എന്നു വരെ നൂറിൻ ചോദിച്ചു. ആ കുട്ടിക്ക് എന്റെ മകളുടെ പ്രായമേയുള്ളൂ…” രാജു ഗോപി ചിറ്റേത്ത് പറഞ്ഞു.

നൂറിൻ ഇല്ലാത്തതുകൊണ്ട് പല ചാനൽ പ്രോഗ്രാമും ഒഴിവായെന്നും ഇനിയും അവരെ സംരക്ഷിച്ച് നിറുത്താൻ പറ്റില്ലെന്നുമായിരുന്നു സംവിധായകൻ ജോൺസൺ ജോൺ ഫെർണാണ്ടസിന്റെ പ്രതികരണം
”നിർമ്മാതാവ് അദ്ദേഹത്തിന്റെ വേദനയാണ് പറഞ്ഞത്. ഒരു പുതുമുഖത്തെ വച്ച് സിനിമ ചെയ്യാൻ എത്ര പേർ വരും. സിനിമറിലീസിന്റെ തലേന്നത്തെ വാർത്താസമ്മേളനത്തിൽ നൂറിനെതിരെ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഇനി പറയാതിരിക്കാൻ പറ്റില്ല. നൂറിൻ ഇല്ലാത്തതിന്റെ പേരിൽ, ഒരു ചാനൽ പ്രോഗ്രാം എടുത്തിട്ടും അവസാന നിമിഷം ഒഴിവാക്കി. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവർക്ക് അതുകൊണ്ട് ഉപയോഗമില്ല. ഈ സിനിമയിൽ അധികം പ്രശസ്തരില്ല. അജുവർഗീസ് എത്തുന്നത് ഗസ്റ്റ് റോളിലാണ്. ഇന്ദ്രൻസ് ചേട്ടനൊക്കെ എപ്പോൾ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തതുകൊണ്ടാണ്. എല്ലാവരും നൂറിനെ കുറിച്ചാണ് ചോദിക്കുന്നത്.” സംവിധായകൻ പറഞ്ഞു

Back to top button
error: