NEWS

പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ ഉപ്പട സ്വദേശി കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ വര്‍ഗീസ് – മറിയാമ്മ ദമ്ബതികളുടെ മകന്‍ യോഹന്നാന്‍ (48) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ക്യാമ്ബിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.

ഗള്‍ഫ് സ്റ്റീല്‍ എന്ന കമ്ബനിയില്‍ സ്‌കഫോള്‍ഡിങ് സൂപ്പര്‍വൈസറായിരുന്നു.രണ്ടുമാസം മുമ്ബ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ വന്നിരുന്നു.

Back to top button
error: