KeralaNEWS

കെഎസ്ടിപിയുടെ വല്ലാത്ത പണികണ്ട് പരാതിപ്പെട്ട് കുടുംബം; നടപടിക്ക് നിര്‍ദേശിച്ച് ഒരുവര്‍ഷമായിട്ടും അനങ്ങാത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് ഗണേഷ്

കൊല്ലം: റോഡുപണിയുടെ പേരില്‍ കുടുംബത്തിന്‍െ്‌റ വീട്ടിലേക്കുള്ള വഴിയടച്ച് നിര്‍മാണം നടത്തിയ കെഎസ്ടിപി
ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശകാരിച്ച് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. പലതവണ ആവശ്യപ്പെട്ടിട്ടും റോഡ് സൈഡില്‍ താമസിക്കുന്നവര്‍ക്ക് വഴി സൗകര്യം ക്രമീകരിക്കാത്തതാണ് കെബി ഗണേഷ്‌കുമാറിനെ ചൊടിപ്പിച്ചത്.

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി വീടിനെക്കാള്‍ ഉയരത്തില്‍ കരിങ്കല്‍ ഭിത്തികെട്ടിയതോടെയാണ് കുടുംബങ്ങളുടെ വഴിയടഞ്ഞത്. പത്തനാപുരം മുക്കടവില്‍ താമസിക്കുന്ന നീതിഭവനില്‍ ശ്രീകുമാരി ഒരുവര്‍ഷം മുമ്പ് ഇക്കാര്യം ചുണ്ടിക്കാട്ടി എംഎല്‍എയ്ക്ക് പരാതി നല്‍കിയിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എംഎല്‍എ നിര്‍ദേശിച്ചു. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതിരുന്നതോടെയാണ് എംഎല്‍എ റോഡിന്റെ നിര്‍മാണ ചുമതലയുള്ള കെഎസ്ടിപി ഉദ്യോഗസ്ഥരേയും കരാറുകാരേയും ശകാരിച്ചത്.

പലതവണ പരാതി പറഞ്ഞപ്പോഴും റോഡില്‍നിന്ന് വീട്ടിലേക്ക് റാമ്പ് സൗകര്യം ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇതുവരെ ഇതൊന്നും നടന്നിട്ടില്ലെന്നും എം.എല്‍.എ പറഞ്ഞു. റോഡില്‍നിന്ന് താത്കാലിക റാമ്പ് നിര്‍മിച്ചാണ് നിലവില്‍ വീട്ടുകാര്‍ വഴിയൊരുക്കിയിട്ടുള്ളത്.

Back to top button
error: