KeralaNEWS

നെടുമങ്ങാട്ട് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് മണ്ണിനടിയില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ
വിമല്‍ കുമാര്‍ (36), ഷിബു എന്നിവരാണ് മരിച്ചത്.

നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗഷന് സമീപമാണ് അപകടം നടന്നത്. ആശുപത്രി കെട്ടിടത്തിനുള്ള നിര്‍മ്മാണ ജോലിയിലായിരുന്നു തൊഴിലാളികള്‍. ബേസ്‌മെന്റിനായി വാനം വെട്ടുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂര്‍ക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നെടുമങ്ങാട് പോലീസ് കേസെടുത്തു.

Back to top button
error: