NEWS

ട്രാൻസ്ജെൻഡേർസിനെ എങ്ങനെയാണ്  സംബോധന ചെയ്യേണ്ടത്? നിങ്ങൾക്കും നിർദ്ദേശിക്കാം; അവസാന തീയതി നാളെ

ട്രാൻസ്ജെന്റർ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം നിർദേശിക്കുന്നതിന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മത്സരം നടത്തുന്നു. മത്സരത്തിലൂടെ ലഭിക്കുന്ന പദങ്ങളിൽ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിർദ്ദേശിക്കുന്ന പദം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ [email protected] എന്ന ഇ-മെയിലിലേക്ക് പേര്, മേൽവിലാസം, ഫോൺ നമ്പർ സഹിതം ജൂലൈ 14നകം അയക്കണം.
ഒരു വ്യക്തിയെ സംബോധന ചെയ്യുമ്പോൾ അവരുടെ പേരിന് മുന്നിൽ Mr ,Ms, Mrs എന്നിങ്ങനെ വിളിക്കുന്ന രീതി  നമുക്ക് സുപരിചിതമാണ്.
യഥാക്രമം പുരുഷനെയും സ്ത്രീയെയും അവിവാഹിതകളെയും  സംബോധന ചെയ്യുന്നതിനായി പേരിന് മുമ്പിൽ ചേർക്കുന്ന  വിശേഷണ ചുരുക്കെഴുത്തു  പദങ്ങളാണിവ
സമാനമായ ഒരു വിശേഷണം ട്രാൻസ് ജെൻഡേർസിനെ വിശേഷിപ്പിക്കാനായി ഇപ്പോൾ  ഉപയോഗിക്കാറുണ്ട്.
Mx എന്നതാണാ പദം .
Mx സാധാരണയായി ഉച്ചരിക്കുന്നത് məks/ MəKS, /mɪks/  /mʌks/ MUKS ,  എന്നൊക്കെയാണ്.
 ലിംഗഭേദം സൂചിപ്പിക്കാത്ത ഒരു ഇംഗ്ലീഷ് പദമാണിത്.
 1970 കളുടെ അവസാനത്തിൽ  ആണ് Mr, Ms, Mrs എന്നത് പോലെ ട്രാൻസ് ജെൻഡർ ആയവരെ സംബോധന ചെയ്യാനായി Mx എന്ന പദം ഒരു ബദലായി വികസിപ്പിച്ചെടുത്തത്.
ബൈനറി ഇതര ആളുകൾക്കും ലിംഗഭേദം സൂചിപ്പിക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്കും ഉപയോഗിക്കാനായി സൃഷ്ടിച്ച പദമാണിത്.
  Mx. എന്ന വാക്കിനെ  യുണൈറ്റഡ് കിംഗ്ഡം ഗവൺമെന്റും യുണൈറ്റഡ് കിംഗ്ഡത്തിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളും ഇന്ന് വ്യാപകമായി അംഗീകരിക്കുന്നു, കൂടാതെ നിരവധി ഇംഗ്ലീഷ് നിഘണ്ടുക്കളിലും ഈ പദം ട്രാൻസ് ജെൻഡേഴ്സിനെ സൂചിപ്പിക്കുന്ന വാക്കായി  നൽകിക്കഴിഞ്ഞു.
.പാശ്ചാത്യ നാടുകളിലെപ്പോലെ താമസിയാതെ നമ്മുടെ നാട്ടിലും ഈ പദോപയോഗം വന്നേക്കും.എങ്കിലും ചില പേരുകൾ നിർദ്ദേശിക്കുന്നു.എന്താണ് നിങ്ങളുടെ അഭിപ്രായം?
 1)നാരിപുരുഷ്
2)അർദ്ധനാരി
3)അർദ്ധലിംഗം
4)മിശ്രലിംഗം
5) മിശ്ര ലിംഗർ

Back to top button
error: