NEWS

വൈദ്യുതി കമ്പിയിൽ തട്ടിയുള്ള അപകടം പതിവാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലൈനിൽ തട്ടിയുള്ള അപകടം പതിവാകുന്നു.
വിഴിഞ്ഞത്ത് കുറച്ച്‌ നാളുകള്‍ക്ക് മുൻപാണ് ഇരുമ്ബ് തോട്ടിയില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം മാത്രം 21 പേര്‍ ഇരുമ്ബ് തോട്ടി ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. അ‍ഞ്ചുവര്‍ഷത്തിനിടെ 131 പേരാണ് ഇരുമ്ബ് തോട്ടിയുപയോഗിക്കുമ്ബോള്‍ ഷോക്കേറ്റ് മരിച്ചത്. പത്തുവര്‍ഷത്തിനിടെ 137 കെഎസ്‌ഇബി ജീവനക്കാരും 160 കരാര്‍ ജീവനക്കാരും മരിച്ചു. പത്തുവര്‍ഷത്തിനിടെ 1597 പൊതുജനങ്ങള്‍ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റുമരിച്ചു.ഇത് വൈദ്യുതി മന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടിയാണ്.
ഇതിലും എത്രയോ മടങ്ങ് ആളുകൾ വൈദ്യുതി കമ്ബിയില്‍ നേരിട്ട് തട്ടി ഷോക്കേറ്റ് മരിക്കുന്നു.കേരളത്തില്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയിലൂടെയാണ് മിക്കയിടത്തും വൈദ്യുതി കമ്ബികള്‍ പോകുന്നത്. നിലവിലുള്ള കമ്ബിമാറ്റി എബിസി കേബിള്‍ സ്ഥാപിക്കുക എന്നതാണ് അപകടങ്ങൾ ഒഴിവാക്കാനുള്ള ഏക പോംവഴി.
ഇരുമ്പ് തോട്ടികൾ ഉപയോഗിക്കുന്നവർ പകരം  ഇന്‍സുലേറ്റഡ് തോട്ടി ഉപയോഗിച്ചാലും അപകടം കുറയ്ക്കാൻ സാധിക്കും.

Back to top button
error: