NEWS

മാവേലിക്കരയിൽ സിന്തറ്റിക് മയക്കുമരുന്ന് വേട്ട ; ആറുപേർ  പിടിയിൽ 

മാവേലിക്കര : സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എ യുമായി 6 പേർ പോലീസിന്റെ പിടിയിലിയി.ഹരിപ്രസാദ്, (18) ,ചാക്കടയിൽ കണ്ടത്തിൽ,  കണ്ണമംഗലം വടക്ക്, ചെട്ടികുളങ്ങര, ആകാശ് (27), വടക്കേ വിളയിൽ വീട്, കണ്ടിയൂർ,  തട്ടാരമ്പലം, മാവേലിക്കര,  അമൽ (23) കളരിയിൽ വീട് കണ്ടിയൂർ മാവേലിക്കര, അഭി എ (23) മണ്ണൂത്തറയിൽ വീട്, ആഞ്ഞിലിപ്രാ, കണ്ണമംഗലം രാഹുൽ കൃഷ്ണൻ (25) കൃഷ്ണ ഭവനം. മറ്റം തെക്ക് കണ്ണമംഗലം, നന്ദു കൃഷ്ണൻ (22) കൃഷ്ണ ഭവനം. കണ്ടിയൂർ, തട്ടാരമ്പലം എന്നിവരാണ്    6 ഗ്രാം എം.ഡി.എം.എ യുമായി  മാവേലിക്കര പോലീസിന്റെ പിടിയിലായത്.
 ഹരിപ്രസാദിനെ മാവേലിക്കരയിലെ ബാറിനു മുന്നിൽ വച്ചും , മറ്റുള്ളവരെ തട്ടാരമ്പലത്തെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. സിന്തറ്റിക്മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ,  മാവേലിക്കരയിൽ കച്ചവടം നടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി ജീ . ജെയ് ദേവ് IPS നു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.

Back to top button
error: