NEWS

ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു

റാന്നി: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ ചെല്ലക്കാടിന് സമീപം കാർ കത്തിനശിച്ചു.ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
ഈരാറ്റുപേട്ട സ്വദേശികളായ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്. കോഴഞ്ചേരിയിൽ നിന്ന് ഈരാറ്റുപേട്ടക്ക്  പോകുമ്പോൾ ചെല്ലക്കാട് കയറ്റത്തിൽ വെച്ച് കാറിൽ നിന്നും പുക ഉയർന്നതോടെ ഇവർ വാഹനം നിർത്തി ഇറങ്ങിയോടുകയായിരുന്നു.വിവരം അറിഞ്ഞ് റാന്നിയിൽ നിന്നും ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.

Back to top button
error: