KeralaNEWS

മാത്യു കുഴൽനാടൻ എം എൽ എ പരീക്ഷാ ക്രമക്കേടിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖ

മാത്യു കുഴൽനാടൻ പരീക്ഷാ ക്രമക്കേടിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖ

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ പരീക്ഷാ ക്രമക്കേട് നടത്തിയതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിൽ നിന്നും ഡീ ബാർ ചെയ്യപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖ. 1992-94 ബാച്ചിൽ പ്രീ ഡിഗ്രി വിദ്യാർത്ഥിയായി കോതമംഗലം എംഎ കോളജിൽ പഠിക്കുന്ന കാലയളവിലാണ് മാത്യു കുഴൽനാടൻ പരീക്ഷാ ക്രമക്കേട് നടത്തിയതിനെ തുടർന്ന് പിടിക്കപ്പെട്ടത്.

1994 ഏപ്രിൽ മാസം രണ്ടാം വർഷ പ്രീ ഡിഗ്രി സയൻസ് ബാച്ചിൽ 35761 എന്ന രെജിസ്റ്റർ നമ്പറിൽ പരീക്ഷയെഴുതിയ മാത്യു എ കുഴൽനാടനെ 1995 ഏപ്രിലിനുമുൻപുള്ള എല്ലാ പരീക്ഷകളിൽ നിന്നുമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഡീ ബാർ ചെയ്തിരുന്നത്. ഇതുസംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനത്തിന്റെ പകർപ്പ് ഉൾപ്പെടെയാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിരിക്കുന്നത്.

ഗുരുതരമായ അക്കാദമിക് ക്രമക്കേടാണ് കോതമംഗലം എംഎ കോളജിലെ അന്നത്തെ കെഎസ്യു നേതാവായിരുന്ന മാത്യു കുഴൽനാടൻ കാട്ടിയത്. പ്രീ ഡിഗ്രി പരീക്ഷയിൽ നിന്നും ഡീ ബാർ ചെയ്യപ്പെട്ട മാത്യു പിന്നീട് ശിക്ഷാ കാലാവധിക്കുശേഷം പരീക്ഷ കടന്നുകൂടുകയായിരുന്നു.

മൂവാറ്റുപുഴ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രൊഫഷണൽ കോൺഗ്രസ്സ് സംസ്‌ഥാന അധ്യക്ഷനായ മാത്യുവിന്റെ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തിക്കാട്ടിയാണ് യുഡിഎഫ് വോട്ടുതേടിയത്. തിരുവനന്തപുരം ലോ കോളജിൽ നിന്നും നിയമ ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദത്തിനുശേഷം ഡൽഹി ജാവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റുമൊക്കെ നേടിയ വ്യക്തി എന്ന നിലയിലാണ് മാത്യു സ്വയം പരിചയപ്പെടുത്തിയതും.

Back to top button
error: