KeralaNEWS

കെപിസിസിയുടെ നിയുക്ത ജനറൽ ബോഡിയിൽ 73 പുതുമുഖങ്ങൾ

കെപിസിസിയുടെ നിയുക്ത ജനറൽ ബോഡിയിൽ 73 പുതുമുഖങ്ങളെ ഉൾപ്പെടുത്തി. മുൻപ് 45 പേരെയാണ് പുതുതായി ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നത് . എന്നാൽ, 50 വയസ്സിൽ താഴെയുള്ളവരുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന എഐസിസിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കരടു പട്ടിക പുതുക്കിയത്. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതി‍‍ർന്ന നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ ചേർന്ന യോ​ഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

പുതുക്കിയ പട്ടിക ഇന്ന് ഹെെക്കമാൻഡിന് സമ‍‍‍ർപ്പിക്കും. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജ് ആണ് 280 അംഗ കെപിസിസി ജനറൽ ബോഡി. പട്ടിക പുതുക്കിയതോടെ 280 അംഗ പട്ടിക യിൽ 50 വയസ്സിൽ താഴെയുള്ള 104 പേരെങ്കിലും ഇടം പിടിക്കും. പ്രവർത്തനരംഗത്ത് ഒട്ടും സജീവമല്ലാത്തവരെ കൂടി ഒഴിവാക്കി കൊണ്ടാണ് പട്ടിക പുതുക്കിയത്.

 

 

Back to top button
error: