NEWS

അറിയാമോ,  ശബരിമല ക്ഷേത്രം നിർമ്മിച്ചത് കൊല്ലത്തായിരുന്നു

ദ്യകാലത്ത് ശബരിമല ക്ഷേത്രം തടിയിൽ തീർത്തു പുല്ലുമേഞ്ഞതായിരുന്നു.അയ്യപ്പന്റെ വളർത്തച്ഛനായ പന്തളം രാജാവ്  നിർമ്മിച്ചതായിരുന്നു അത്.
   1079- മാണ്ടത്തെ മകരവിളക്ക് ദിവസം അബദ്ധവശാൽ പുല്ലുമേഞ്ഞ ശബരിമല ക്ഷേത്രത്തെ അഗ്നി അപ്പാടെ ചാമ്പലാക്കി. വിവരം അറിഞ്ഞ്
  അന്ന് തിരുവിതാംകൂർ മഹാരാജാവായ ശ്രീ മൂലം തിരുന്നാൾ  53 ദിവസത്തെ വ്രതമെടുത്ത് സന്നിധാനത്തെത്തി.അഗ്നിബാധ രാജാവിനെ മാനസികമായി തളർത്തി. രാജവംശത്തിന് നടക്കാൻ പോകുന്ന അത്യാഹിതത്തിന്റെ സൂചനയാണോ എന്നു പോലും അദ്ദേഹം ആശങ്കിച്ചു.
  തുടർന്ന്  തിരുവിതാംകൂർ ഗവൺമെന്റ് ക്ഷേത്രം പുനരുദ്ധരിക്കാൻ തീരുമാനിച്ചു.അതിന് തയ്യാറുള്ളവരെ ക്ഷണിച്ചു കൊണ്ട് ഗസറ്റിൽ പല പ്രാവശ്യം വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പക്ഷേ ഘോരവനത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല.
  കാടും മേടും കാട്ടാറും കടന്ന്, കിലോമീറ്ററുകൾ താണ്ടി വന്യജീവികളുടെ വിഹാരകേന്ദ്രമായ ഘോരവനത്തിനുള്ളിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ക്ഷേത്ര നിർമ്മാണം അത്ര സുഖകരമായ ഒരു സംരംഭമായിരുന്നില്ല.തന്നെയുമല്ല,ക്ഷേത്രത്തിനാവശ്യമായ കരിങ്കല്ലും തടിയും ചെമ്പും പിത്തളയും ചുമന്ന് അവിടെ എത്തിക്കാൻ ആർക്കും ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യവുമായിരുന്നില്ല.
 പോരാത്തതിന്  മലമ്പനി പടരുന്ന കാലവും.
   പൊള്ളാച്ചിറക്കൽ കുടുംബാംഗമായ കൊച്ചുമ്മൻ മുതലാളി അക്കാലത്ത് കൊല്ലത്തെ തേവള്ളി കൊട്ടാരത്തിന്റെ കോൺട്രാക്ട് ഏറ്റെടുത്തു കൊട്ടാരം പണി നടത്തിവരുന്ന സമയമായിരുന്നു അത്.ഒടുവിൽ വിവരം അദ്ദേഹത്തിന്റെ കാതിലുമെത്തി.
ഭവിഷ്യത്ത് ഒന്നും വകവെക്കാതെ ക്ഷേത്രം പണി മുതലാളി ഏറ്റെടുത്തു.പ്ലാൻ അനുസരിച്ച് കൊല്ലത്ത് വച്ച് ക്ഷേത്രം നിർമ്മച്ച് ശബരിമലയിൽ കൊണ്ടുപോകാമെന്ന് മുതലാളി അഭിപ്രായപ്പെട്ടു രാജാവ് അത് സമ്മതിച്ചു.
   |അങ്ങനെ കൊല്ലം പുളകുളങ്ങര കൊട്ടാരവളപ്പൽ കഠിനവ്രതത്തോടെ ക്ഷേത്ര നിർമ്മാണം ആരംഭിച്ചു.
  തടിപ്പണിക്കാരും ശിൽപ്പികളും കൊല്ലത്ത് ഉള്ളവരായിരുന്നു.ഒരോ ഇഞ്ച് പണിയും കൊച്ചുമ്മൻ മുതലാളിയുടെ നേതൃത്വത്തിൽ നടന്നു.
       ഒടുവിൽ ക്ഷേത്രനിർമ്മാണം പൂർത്തിയായി.രാജാവിന് അത് കണ്ട് വളരെ സന്തോഷമായി.പിന്നീട്
കേടുകൂടാതെ ക്ഷേത്രം അഴിച്ചെടുത്തു.
ക്ഷേത്ര ഭാഗങ്ങൾ വള്ളങ്ങളിൽ കയറ്റി കോട്ടയം കോടിമത കടവിൽ എത്തിച്ചു അവിടുന്ന് 8 ദിവസം കൊണ്ട് മുണ്ടക്കയം വഴി വണ്ടികളിൽ പടിഞ്ഞറെ പാറ തോട്ടത്തിൽ കൊണ്ടുവന്നു.തോട്ടത്തിന്റെ മാനേജർ എല്ലാ സഹായവും ചെയ്തു കൊടുത്തു..
    ശരണം വിളികളും എലസാ വിളികളും കാനനത്തിന്റെ ഏകാന്തതയെ ഭഞ്ജിച്ചു. പാട്ടകൊട്ടിയും ചെണ്ടകൊട്ടിയും അവർ മുന്നേറി.ആർപ്പുമേളത്തിൽ കാട്ടുമൃഗങ്ങൾ പരക്കം പാഞ്ഞു. ഒടുവിൽ യാത്രാ സംഘം ഒന്നാം താവളമായി നിശ്ചയിച്ചിരുന്ന ഭാഗത്ത് എത്തി. 500 പേർക്ക് ഭക്ഷണങ്ങൾ പാകം ചെയ്തു ‘ അടുത്ത ദിവസവും അവിടെ തന്നെ വിശ്രമിച്ചു.മൂന്നാംപക്കം വീണ്ടും യാത്ര തുടർന്നു. ഇടക്കിടെ കൂടാരങ്ങളിൽ താമസിച്ചും അസുഖം പിടിപെട്ടവരെ  പരിചരിച്ചും 4 മാസം കൊണ്ട് അവർ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേർന്നു.ഈയാത്രയിൽ കാട്ടാന, കടുവ, പുലി എന്നിവയുടെ ആക്രമണം അവർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അപകടങ്ങളിൽ നിന്ന് അയ്യപ്പസ്വാമി കാത്തു എന്ന് കൊച്ചുമ്മൻ മുതലാളി തന്നെ പറഞ്ഞിട്ടുണ്ട്.
    എന്നാൽ സന്നിധാനത്ത് ക്ഷേത്രം പണി നടന്നു കൊണ്ടിരിക്കുന്നിലിനിടയിൽ
  1082-മാണ്ട് മിഥുനം 10 ന് അദ്ദേഹം നിര്യാതനായി. മുതലാളിയുടെ മരണത്തെ തുടർന്ന് ശേഷിച്ച പണിക്ക് നേതൃത്വം നൽകിയത് വടക്കെ തലയ്ക്കൽ സ്കറിയ കത്തനാർ ആയിരുന്നു.അദ്ദേഹം ആ കർത്തവ്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
    അന്ന് കൊച്ചുമ്മൻ മുതലാളി അസാധാരണമായ ആ ചങ്കൂറ്റം കാണിച്ചില്ലായിരുന്നെങ്കിൽ ശബരിമല ക്ഷേത്രത്തിന്റെ വിധി മറ്റൊന്ന് ആയിരുന്നെനെ. ….. !!

Back to top button
error: